നിങ്ങളോടൊപ്പം സ്റ്റാലിൻ പദ്ധതി
1574104
Tuesday, July 8, 2025 8:00 AM IST
ഗൂഡല്ലൂർ: നിങ്ങളോടൊപ്പം സ്റ്റാലിൻ പദ്ധതി ഈ മാസം 15 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അറിയിച്ചു. നീലഗിരി ജില്ലയിൽ ആറ് താലൂക്കുകളിലായി 146 ക്യാന്പുകൾ ഇതിന്റെ ഭാഗമായി നടക്കും.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ 10,000 ക്യാന്പുകളാണ് സംഘടിപ്പിക്കുന്നത്. 680 പേരെ നീലഗിരിയിൽ സ്പെഷൽ ടീമായി നിശ്ചയിച്ചിട്ടുണ്ട്. ഈ സംഘം വീടുകൾ തോറും കയറിയിറങ്ങി ഈ ക്യാന്പിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. കലൈജ്ഞർ ധനസഹായ പദ്ധതിക്കുള്ള അപേക്ഷകളും സ്വീകരിക്കും. പ്രസ്തുത ക്യാന്പുകൾ ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അറിയിച്ചു.