ദേശീയ പണിമുടക്ക്: യുഡിടിഎഫ് തൊഴിലാളി സംഗമം നടത്തി
1574309
Wednesday, July 9, 2025 6:01 AM IST
കൽപ്പറ്റ: ഒന്‍പതിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി യുഡിടിഎഫ് നഗരത്തിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. അബു ഗൂഡലായി അധ്യക്ഷത വഹിച്ചു.
സി. മൊയ്തീൻകുട്ടി, ബി. സുരേഷ്ബാബു, കെ.കെ. രാജേന്ദ്രൻ, എൻ.കെ. ജ്യോതിഷ്കുമാർ, താരിഖ് കടവൻ, എസ്. മണി, ആർ. രാമചന്ദ്രൻ, അരുണ്‍ദേവ്, ബിന്ദു ജോസ്, ആയിഷ പള്ളിയാൽ, രമ്യ ജയപ്രസാദ്, പി.ആർ. ബിന്ദു, കെ. ബാപ്പു, കെ. അസീസ്, മാടായി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.