പെൻഷൻകാരോടുള്ള വഞ്ചന അവസാനിപ്പിക്കണം: വിനോദ്കുമാർ
1574107
Tuesday, July 8, 2025 8:00 AM IST
കൽപ്പറ്റ: പെൻഷൻകാരോടുള്ള വഞ്ചന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി വിനോദ് കുമാർ. ക്ഷാമാശ്വാസ കുടിശിക പിടിച്ചുവയ്ക്കുന്നതിലും ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് സിവിൽ സ്റ്റേഷനു മുന്പിൽ സംഘ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി.പി. വിജയൻ അധ്യക്ഷത വഹിച്ചു. എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് ബ്രിഗേഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സന്തോഷ്, കെ.ടി. സുകുമാരൻ, ജഗന്നാഥകുമാർ, എ.സി. രവീന്ദ്രൻ, കെ. അനന്തൻ എന്നിവർ പ്രസംഗിച്ചു.