മിനി എംസിഎഫുകൾ നിറഞ്ഞു; മാലിന്യനിക്ഷേപം റോഡരികിൽ
1573759
Monday, July 7, 2025 5:40 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിൽ പാതയോരത്ത് സ്ഥാപിച്ച മിനി എംസിഎഫുകൾ(മെറ്റീരിൽ കളക്ഷൻ ഫെസിലിറ്റി)നിറഞ്ഞു. കോളിയാടി, മാനിവയൽ, കോളിയാടി കോവിലകംചിറ എന്നിവിടങ്ങളിലാണ് എംസിഎഫുകൾ നിറഞ്ഞത്. മാലിന്യം കൃത്യമായി എടുത്തുമാറ്റത്തതാണ് ഇതിനു കാരണം.
ചാക്കുകളിൽനിറച്ച മാലിന്യം എംസിഎഫിനു പുറത്താണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. ചാക്കുകൾ പൊട്ടി മാലിന്യം റോഡിൽ ചിതറുന്നുണ്ട്. ഹരിതകർമസേന പ്രവർത്തകർ വീടുകളിൽനിന്നൂ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യമാണ് എംസിഎഫുകളിൽ നിക്ഷേപിക്കുന്നത്. മാലിന്യം എത്രയുംവേഗം നീക്കം ചെയ്യുമെന്നു പഞ്ചായത്തധികൃതർ അറിയിച്ചു.