പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതന് മസ്കറ്റ് കെഎംസിസി നിർമിച്ച വീട് കൈമാറി
1573766
Monday, July 7, 2025 5:40 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തത്തിൽ കുടുംബത്തിലെ 11 പേരടക്കം സർവതും നഷ്ടമായ പ്രവാസി മുണ്ടക്കൈ കളത്തുങ്കൽ നൗഫലിന് മസ്കറ്റ് കെഎംസിസി നിർമിച്ച വീടിന്റെ കൈമാറ്റം നടത്തി.
താക്കോൽദാനം മേപ്പാടി പൂത്തകൊല്ലി മദ്രസ ഹാളിൽ പി.കെ. ബഷീർ എംഎൽഎ, മസ്കറ്റ് കഐംസിസി പ്രസിഡന്റ് റഹീസ് അഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു. മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
മേപ്പാടി മുക്കിൽപ്പീടികയിൽ നൗഫൽ നിർദേശിച്ച എട്ട് സെന്റ് സ്ഥലം 1.4 ലക്ഷം രൂപയ്ക്കു വാങ്ങിയാണ് 1,200 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമിച്ചതെന്ന് മസ്കറ്റ് കഐംസിസി-സ്വാഗതസംഘം ഭാരവാഹികളായ അഷ്റഫ് നാദാപുരം, ഹുസൈൻ വയനാട്, സയ്യിദ് എ.കെ.കെ. തങ്ങൾ, കെ. അഷ്റഫ്, എം.ടി. അബൂബക്കർ, നാസർ കാതിരി, ഫൈസൽ വയനാട് എന്നിവർ പറഞ്ഞു.
32 ലക്ഷം രൂപയാണ് ഭവന നിർമാണത്തിന് ആകെ ചെലവ്. പുഞ്ചിരിമട്ടം ഉരുൾദുരന്തം ഉണ്ടാകുന്പോൾ നൗഫൽ മസ്കറ്റിലായിരുന്നു.