ലഹരിവിരുദ്ധ ചുവർ ബോർഡുകൾ അനാച്ഛാദനം ചെയ്തു
1573765
Monday, July 7, 2025 5:40 AM IST
മുള്ളൻകൊല്ലി: സെന്റ് തോമസ് എയുപി സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ലഹരിവിരുദ്ധ ചുവർ ബോർഡുകൾ വാർഡ് മെംബർ മഞ്ജു ഷാജി അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി ലഹരിവിരുദ്ധ സന്ദേശം നൽകി.
ഹെഡ്മിസ്ട്രസ് മിനി ജോണ്, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, മദർ പിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായിൽ, പിടിഎ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ കണ്ണന്താനം, അധ്യാപകരായ എം.എം. ആന്റണി, കെ.എം. നൗഫൽ, സിസ്റ്റർ മെറിൻ, ധന്യ സഖറിയാസ് തുടങ്ങിയവർ പങ്കെടുത്തു.