പ്രതിഭകൾക്ക് പഞ്ചായത്തിന്റെ ആദരം
1574106
Tuesday, July 8, 2025 8:00 AM IST
കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങൾ എന്ന പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ അനുമോദിച്ചു. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾ, എൻട്രൻസ് പരീക്ഷയിലെ റാങ്ക് ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജേതാക്കൾ അടക്കമുള്ള വിദ്യാർഥികളെയും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ടി. ബാബു, എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ജിഎച്ച്എസ്എസ് തരിയോട്, നിർമല ഹൈസ്കൂൾ തരിയോട് എന്നിവരെയാണ് അനുമോദിച്ചത്.