ആരോഗ്യമന്ത്രിയുടെ രാജി: ബിജെപി മാർച്ച് നടത്തി
1574315
Wednesday, July 9, 2025 6:01 AM IST
മാനന്തവാടി: ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം ദുർബലമാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് അദ്ദേഹം വിമർശിച്ചു.
ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ചു. പട്ടികവർഗമോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, സംസ്ഥാന സമിതി അംഗം കെ. സദാനന്ദൻ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ഇ.പി. ശിവദാസൻ, കൂവണ വിജയൻ, പുനത്തിൽ രാജൻ, കെ. ജയചന്ദ്രൻ, സിന്ധു ഐരവീട്ടിൽ, സന്ധ്യ മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.