ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു
1573154
Saturday, July 5, 2025 6:01 AM IST
തവിഞ്ഞാൽ: തവിഞ്ഞാൽ സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥികൾ തവിഞ്ഞാൽ ടൗണിൽ നേർവഴി ലഹരി വിരുദ്ധ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
വരും തലമുറകളെ തകർത്തെറിയുന്ന ലഹരിവസ്തുക്കളിൽ നിന്നുമുള്ള മോചനമെന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാർഥികളെയും സമൂഹത്തെയും ബോധവത്കരിക്കാനായാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
ഹെഡ്മാസ്റ്റർ ബിജു മാത്യു, മദർ പിടിഎ പ്രസിഡന്റ് ജൂബി സജി, അധ്യാപകരായ ജോമോൻ കുര്യൻ, സ്നേഹ രാജ്, നീതു വർഗീസ്, ജിഷ ജോസഫ്, ജോമോൻ ജോർജ്, എൻ.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു.