തേക്ക് മുറിച്ചു നീക്കി
1573147
Saturday, July 5, 2025 5:55 AM IST
പുൽപ്പള്ളി: ഷെഡ് കവലയിൽ അപകട ഭീഷണിയുയർത്തി നിന്ന തേക്ക് മുറിച്ചുനീക്കി. ഷെഡ് ജംഗ്ഷനിലുണ്ടായിരുന്ന ഈ തേക്കിന്റെ ഒരു ഭാഗം ഉണങ്ങിയതോടെ കാറ്റിലും മഴയിലും ശിഖരങ്ങൾ ഒടിഞ്ഞുവീണിരുന്നത് യാത്രക്കാർക്ക് വലിയ അപകട ഭീഷണിയായിരുന്നു.
ഇതേത്തുടർന്ന് നാട്ടുകാർ പഞ്ചായത്തിലും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കും പരാതി നൽകിയതിനെ തുടർന്നാണ് മരംമുറിച്ചു നീക്കാൻ നടപടിയുണ്ടായത്.