ക​ൽ​പ്പ​റ്റ: അ​രി​വാ​ൾ കോ​ശ രോ​ഗ ചി​കി​ത്സ ല​ക്ഷ്യ​മാ​ക്കി നൂ​ൽ​പ്പു​ഴ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 1.43 കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. 2022-23 എ​ൻ​എ​ച്ച്എം ആ​ർ​ഒ​പി​യി​ൽ അ​നു​വ​ദി​ച്ച കെ​ട്ടി​ടം ഈ ​മാ​സം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

അ​രി​വാ​ൾ രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​ന് ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. നാ​ഷ​ണ​ൽ സി​ക്കി​ൾ സെ​ൽ അ​നീ​മി​യ എ​ലി​മി​നേ​ഷ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്കാ​യി എ​ല്ലാ ദി​വ​സ​വും ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഹൈ​ഡ്രോ​ക്സി യൂ​റി​യ, ഫോ​ളി​ക് ആ​സി​ഡ് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

മാ​ന​ന്ത​വാ​ടി​യി​ൽ ബ്ല​ഡ് എ​ക്സ്ചേ​ഞ്ച് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 10 കി​ട​ക്ക​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ക്കി​ൾ സെ​ൽ അ​നീ​മി​യ യൂ​ണി​റ്റി​ൽ ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ഫി​സി​യോ തെ​റാ​പി​സ്റ്റ്, ലാ​ബ് ടെ​ക്നീ​ഷ​ൻ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കും ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മു​ണ്ട്. സി​ക്കി​ൾ സെ​ൽ പോ​യി​ന്‍റ് ഓ​ഫ് ടെ​സ്റ്റി​ൽ(​പി​ഒ​സി)​പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ ര​ക്ത സാം​പി​ളു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​ച്ച്പി​എ​ൽ​സി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പോ​ഷ​കാ​ഹാ​ര കി​റ്റ് പ​ദ്ധ​തി​യി​ൽ എ​ല്ലാ മാ​സ​വും അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മു​ഖേ​ന എ​ല്ലാ രോ​ഗി​ക​ൾ​ക്കും യു​ഡി​ഐ​ഡി കാ​ർ​ഡും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഉ​ന്ന​തി​ക​ളി​ലെ അ​രി​വാ​ൾ രോ​ഗി​ക​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് 2,500 രൂ​പ വീ​ത​വും അ​ല്ലാ​ത്ത​വ​ർ​ക്ക് കെ​എ​സ്എ​സ്എം മു​ഖേ​ന 2,000 രൂ​പ വീ​ത​വും പ്ര​തി​മാ​സം ന​ൽ​കു​ന്നു​ണ്ട്.

ഓ​രോ ആ​രോ​ഗ്യ​കേ​ന്ദ്ര പ​രി​ധി​യി​ലും അ​രി​വാ​ൾ കോ​ശ രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ മാ​പ്പിം​ഗ് ആ​രം​ഭി​ക്കും. ഉ​ന്ന​തി​ക​ളി​ലെ 40 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രി​ലും അ​രി​വാ​ൾ രോ​ഗ പ​രി​ശോ​ധ​ന ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും. 2023-24ൽ 1,07,000 ​ആ​ളു​ക​ളെ സി​ക്കി​ൾ സെ​ൽ പി​ഒ​സി ടെ​സ്റ്റ് മു​ഖേ​ന സ്ക്രീ​ൻ ചെ​യ്തു. 2024-25ൽ 70,000 ​പേ​രെ​യാ​ണ് സ്ക്രീ​ൻ ചെ​യ്ത​ത്.