വേങ്ങശേരിക്കവലയിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന്
1573149
Saturday, July 5, 2025 5:55 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി-പാടിച്ചിറ റോഡിലെ വേങ്ങശേരിക്കവലയിൽ സംരക്ഷണഭിത്തി അടിയന്തരമായി നിർമിക്കണമെന്ന ആവശ്യം ശക്തമായി. കവലയിൽ വളവിനു സമീപം അരിക് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്.
കനത്ത മഴയ്ക്കിടയാണ് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. കഴിഞ്ഞ ദിവസം റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് പൂർണമായി ഇടിഞ്ഞു. ബസുകളും കരിങ്കല്ല് കയറ്റിയ ടിപ്പറുകളും ഉൾപ്പടെ നിരവധി വാഹനങ്ങൾ ദിനേന ഓടുന്നതാണ് റോഡ്.
ശക്തമായ മഴ തുടർന്നാൽ കൂടുതൽ ഭാഗങ്ങൾ ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡ് ഇടിഞ്ഞ ഭാഗത്ത് സംരക്ഷഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
കാടുമൂടിക്കിടക്കുന്നതിനാൽ ഇതു വഴി ഓടുന്ന വാഹനങ്ങളുടെ ഡൈവർമാർക്ക് റോഡ് ഇടിഞ്ഞ് ഭാഗം കാണാൻ കഴിയാത്ത സ്ഥിതിയാണ്.