തെരുവോര ചിത്രരചന ശ്രദ്ധേയമായി
1572777
Friday, July 4, 2025 5:52 AM IST
പുൽപ്പള്ളി: കബനിഗിരി നിർമല ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും പാടിച്ചിറ ടൗണിൽ നടത്തിയ ലഹരിവിരുദ്ധ തെരുവോര ചിത്രരചന ശ്രദ്ധേയമായി.
കച്ചവടക്കാർ, ഓട്ടോ-ടാക്സി, ചുമട്ടു തൊഴിലാളികൾ, രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുമായി സഹകരിച്ചു. എം.ടി. ബിനുവിന്റെ നേതൃത്വത്തിലാണ് ചിത്രരചന സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ.ടി. ഷാജി, സാബു ജോണ്, ജയമോൾ, ശ്രീലേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.