പൂക്കോട് കോളജിൽ "നോ ടു ഡ്രഗ്സ്' കാന്പയിൻ അഞ്ചാംഘട്ടത്തിനു തുടക്കമായി
1572781
Friday, July 4, 2025 5:52 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും "നോ ടു ഡ്രഗ്സ്' കാന്പയിൻ അഞ്ചാംഘട്ടം ഉദ്ഘാടനവും നടത്തി. വിമുക്തി മിഷൻ, പോലീസ്, ആരോഗ്യവകുപ്പ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 120 വിദ്യാലയങ്ങളെ പുകയില-ലഹരി വിമുക്തമായി അദ്ദേഹം പ്രഖ്യാപിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി കെ.ജി. പ്രവീണ്‍കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ ലഹരിവിരുദ്ധ സന്ദേശം നൽകി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദ്, റവ.ഡോ. ഷാജൻ നോറോണ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ,
ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. മനോജ്കുമാർ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ, എം.എം. ജോയ്, പി.വി. രജിത്ത്, കോളജ് ഡീൻ ഇൻ ചാർജ് ഡോ. അജിത് ജേക്കബ് ജോർജ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.