റോഡ് സുരക്ഷാ ബോധവത്കണം നടത്തി
1572787
Friday, July 4, 2025 6:01 AM IST
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും ജില്ലാ ആർടി ഓഫീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണം നൽകി.
എംവിഐമാരായ അജിൽകുമാർ, പദ്മലാൽ എന്നിവർ നേതൃത്വം നൽകി. ആർടി ഓഫീസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കോളജ് മാനേജ്മെന്റ് അനുവദിച്ച സ്പെഷൽ പ്രിവിലേജ് കാർഡുകൾ ആർടിഒ പി.ആർ. സുമേഷിനു കോളജ് എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ കൈമാറി.
ഡീൻ ഡോ.എ.പി. കാമത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡിജിഎമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.