ഡിഫറന്റ് ആർട് സെന്റർ മാജിക് ഹോം പദ്ധതി: വീടിന്റെ താക്കോൽദാനം ഇന്ന്
1573146
Saturday, July 5, 2025 5:55 AM IST
പുൽപ്പള്ളി: മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ് ആർട് സെന്റർ മാജിക് ഹോം പദ്ധതിയിൽ പഞ്ചായത്തിലെ വേലിയന്പത്ത് നിർമിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 12ന് കവി മുരുകൻ കാട്ടാക്കട നിർവഹിക്കും.
ഡിഫറന്റ് ആർട് സെന്റർ മാജിക് ഹോം പദ്ധതിയിൽ നിർമിച്ച നാലാമത് വീടാണ് വേലിയന്പത്തേത്. പടിഞ്ഞാറത്തറ സ്വദേശികളായ ദന്പതികൾക്കും ബൗദ്ധിക പരിമിതരായ രണ്ടു മക്കൾക്കുമായാണ് വീട് നിർമിച്ചത്.
അഞ്ച് സെന്റ് ഭൂമിയിലാണ് ഭവന നിർമാണം പൂർത്തിയാക്കിയത്. പടിഞ്ഞാറത്തറയിൽ ടാർപോളിൻ ഉപയോഗിച്ചു കെട്ടിമറച്ച ഷെഡിൽ കഴിയുന്ന കുടുംബം കെട്ടുറപ്പുള്ള വീട് ലഭിക്കുന്നതിന്റെ ആഹ്ളാദത്തിലാണ്.