തൈ നടീലും വിത്തുണ്ടയേറും നടത്തി
1572786
Friday, July 4, 2025 6:01 AM IST
മാനന്തവാടി: സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ തൈ നടീലും വിത്തുണ്ടയേറും നടത്തി. വനം-വന്യജീവി സംരക്ഷണ വകുപ്പും മനുഷ്യാവകാശ ഉപഭോക്തൃ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ദേശീയ കർഷക അവാർഡ് ജേതാവ് ഷാജി കേദാരം, ബിഎഫ്ഒ ടി.പി. ദിവ്യശ്രീ, എം.എസ്. സജിൻ, ആലിയ കമ്മോം, ഷിജു ജോസ്, കെ. രാധാകൃഷ്ണൻ, കുര്യൻ പയ്യന്പള്ളി, സുബൈദ ചുണ്ടമുക്ക് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗവും മേരിമാതാ കോളജും ചേർന്ന് ബേഗൂർ ഫോറസ്റ്റ് റേഞ്ചിലെ ഒണ്ടയങ്ങാടി റിസർവിൽ വിത്തേറ് നടത്തി. മാവ്, ചക്ക, അയനി എന്നിവയുടെ വിത്തുകളാണ് എറിഞ്ഞത്.
മേരിമാതാ കോളജ് സുവോളജി വിഭാഗം തലവൻ വി.എഫ്. സനു ഉദ്ഘാടനം ചെയ്തു. അസി.പ്രഫ. ഷെറിൻ ചാക്കോ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ടി.ബി. സത്യൻ ,സി.എസ്.വേണു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. സരിത, മേരിമാതാ കോളജ് ഭൂമിത്ര സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.