വിദ്യാകിരണം: 29 സ്കൂളുകളിൽ ഭൗതിക സൗകര്യ വികസനം പൂർത്തിയായി
1573152
Saturday, July 5, 2025 5:55 AM IST
കൽപ്പറ്റ: കിഫ്ബിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം പദ്ധതിക്കു കീഴിൽ ജില്ലയിലെ 63 ശതമാനം സ്കൂളുകളിലും ഭൗതിക സൗകര്യ വികസനം പൂർത്തിയാക്കി. ഭൗതിക സൗകര്യ വികസനത്തിനു തെരഞ്ഞെടുത്ത 46 സ്കൂളുകളിൽ 29 എണ്ണത്തിലാണ് പ്രവൃത്തി പൂർത്തിയായത്.
ബാക്കി സ്കൂളുകളിൽ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. ഭൗതിക സൗകര്യ വികസനം പൂർത്തിയാക്കിയ സ്കൂളുകളുടെ എണ്ണം ഈ മാസം 32 ആയി ഉയർത്തും.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ജില്ലാ, ബ്ലോക്ക് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ 305 സ്കൂൾതല യോഗം നടന്നു.