പയ്യന്പള്ളി സെന്റ് കാതറിൻസ് എച്ച്എസ്എസ് സ്മാരക കവാടത്തിന്റെ ഉദ്ഘാടനം
1515382
Tuesday, February 18, 2025 4:16 AM IST
പയ്യന്പള്ളി: സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽ സി 1975 ബാച്ചിന്റെ സുവർണ ജൂബിലി ഒത്തുചേരലും സ്മാരക കവാടത്തിന്റെ ഉദ്ഘാടനവും ഗുരുവന്ദനവും നടത്തി.
സ്കൂൾ സ്മാരക കവാടം ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ വെഞ്ചിരിച്ചു. സ്കൂളിലെ റിട്ട. അധ്യാപകനും യുപി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററുമായിരുന്ന കെ.ഡി. ഫിലിപ്പ് കുടക്കച്ചിറ സ്മാരക കവാടം ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി കണ്‍വീനർ എം.ജെ. മാത്യു എം.ജെ അധ്യക്ഷത വഹിച്ചു.
സ്കൂളിലെ പൂർവ വിദ്യാർഥിനിയും പ്രമുഖ സാന്പത്തിക വിദഗ്ധയും കേരള യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രഫസറുമായ ഡോ. മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ബാച്ചിന്റെയും പഠിപ്പിച്ച അധ്യാപകരുടെയും അഡ്രസ് ബുക്ക് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ പ്രകാശനം ചെയ്തു. തുടർന്നു ഗുരുക്ക·ാരെ ആദരിച്ചു.
പരേതരായ റിട്ട. അധ്യാപകർ വി.എം. ജേക്കബിന്റെയും പി.ടി. ഏലിയാമ്മയുടെ സ്മരാണർത്ഥം സുവർണജൂബിലി ഒത്തുചേരൽ സ്മാരക കമാനത്തിനുവേണ്ടി ധനസഹായം നൽകിയ ഫ്രാൻസിസ് തോമസിനെ കോർപ്പറേറ്റ് മാനേജർ ആദരിച്ചു. പി.എ. അന്നമ്മ കവിത ആലപിച്ചു. ജനറൽ കണ്‍വീനർ സാബു കെ. ഫിലിപ്പ് നിലവിലെ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, റിട്ട. അധ്യാപകരായ പി.ജെ. ജോർജ്, സിസ്റ്റർ സെലിൻ മേരി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജോസഫ് സക്കറിയാസ് എന്നിവർ പ്രസംഗിച്ചു.