അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ നിവേദനം നൽകി
1512410
Sunday, February 9, 2025 5:30 AM IST
കൽപ്പറ്റ: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ(ഐഎൻടിയുസി)ജില്ലാ ഭാരവാഹികൾ ബത്തേരിയിൽ പ്രിയങ്ക ഗാന്ധി എംപിയെ സന്ദർശിച്ച് നിവേദനം നൽകി. അങ്കണവാടി ജീവനക്കാർ തൊഴിൽ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ചും പരിഹാരത്തിന് ഇടപെടണമെന്ന് അഭ്യർഥിച്ചുമായിരുന്നു നിവേദനം.
പ്രസിഡന്റ് ബിന്ദു, ജനറൽ സെക്രട്ടറി കൃഷ്ണകുമാരി, ട്രഷറർ സീതാലക്ഷ്മി എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം. അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് എംപി ഫെഡറേഷൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി.