ജെഎൽയു തൊഴിലാളി സംഗമം സംഘടിപ്പിച്ചു
1509555
Thursday, January 30, 2025 5:42 AM IST
കൽപ്പറ്റ: ജനതാ ലേബർ യൂനിയൻ(ജെഎൽയു) ന്ധഭരണഘടനയുടെ കാവലാളാകുക എന്ന മുദ്രാവാക്യമുയർത്തി പോസ്റ്റ് ഓഫീസ് പരിസരത്ത് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, മതേതരത്വം എന്നീ ലോകോത്തര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയെ കേന്ദ്ര സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. അനിൽകുമാർ, യു. എ. ഖാദർ, കെ.എ. സ്കറിയ, കെ. അസീസ്, കെ.എസ്. ബാബു, പി.പി. ഷൈജൽ, അജ്മൽ സാജിദ്, കെ.ടി. ഹാഷിം, ഷൈജൽ കൈപ്പ എന്നിവർ പ്രസംഗിച്ചു. സി. സഹദേവൻ, പി. റഷീദ്, സദാനന്ദൻ മുട്ടിൽ, ഷൈജു വൈത്തിരി, ജേക്കബ് പുതുമാല, നിഷാൽ ചുളിക്ക എന്നിവർ നേതൃത്വം നൽകി. പി. പ്രകാശൻ, സ്വാഗതവും നാസർ കുരുണിയൻ നന്ദിയും പറഞ്ഞു.