മാ​ന​ന്ത​വാ​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള വി​ഷ​യ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ നി​യ​മ​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​ത​രി​പ്പി​ച്ച വി​ഷ​യ​വും ഇ​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് അ​ടി​യ​ന്ത​ര പ്ര​മേ​യ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ അ​പ്പോ​ഴെ​ല്ലാം ഒ​രേ മ​റു​പ​ടി​യും നി​സം​ഗ​ത​യു​മാ​ണ് സ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന​യി​ൽ വ​രേ​ണ്ട ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​ത്. അ​ത് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ല​യോ​ര സ​മ​ര യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​മാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രാ​ധ​യെ​ന്ന വീ​ട്ട​മ്മ മ​രി​ച്ച​ത്. പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ത്തി​ന് എ​ത്ര​ത്തോ​ളം ഗൗ​ര​വ​മു​ണ്ടെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മാ​യ​ത് അ​പ്പോ​ഴാ​ണ്. മ​തി​ലു​ക​ളും കി​ട​ങ്ങു​ക​ളും സൗ​രോ​ർ​ജ വേ​ലി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​ന്പ​രാ​ഗ​ത​മാ​യ വ​ന്യ​ജീ​വി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യ സ​ർ​ക്കാ​ർ ചെ​യ്തി​ട്ടി​ല്ല. എ​ന്നി​ട്ടാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം കു​റ​ഞ്ഞു വ​രു​ന്ന​താ​യി ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ എ​ഴു​തി​വ​ച്ച​ത്.

സം​സ്ഥാ​ന​ത്ത് അ​റു​പ​തി​നാ​യി​രം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ആ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നും ചെ​യ്യാ​തെ സ​ർ​ക്കാ​ർ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ അ​വ​രു​ടെ വി​ധി​ക്ക് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ എം​പി​മാ​രും അ​തി​നു​വേ​ണ്ടി പാ​ർ​ല​മെ​ന്‍റി​ൽ നി​ല​പാ​ടെ​ടു​ക്കും. പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​ർ വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ കാ​ലാ​നു​സൃ​ത​മാ​യ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന നി​ല​പാ​ട് ശ​ക്ത​മാ​ക്കും. നി​സം​ഗ​ത വെ​ടി​ഞ്ഞ് ഗൗ​ര​വ​ത​ര​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. അ​തി​നു​വേ​ണ്ടി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് യു​ഡി​എ​ഫ് മ​ല​യോ​ര സ​മ​ര യാ​ത്ര​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

വ​ന്യ​ജീ​വി നി​യ​മം മാ​റ്റ​ണ​മെ​ന്ന് നേ​ര​ത്തെ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന് അ​ത​ല്ല സ്ഥി​തി. വ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. നി​യ​മ​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്ത​ണം. സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഒ​ന്നി​ച്ച് സ​മ​രം ചെ​യ്യാം. പ​ക്ഷെ സം​സ്ഥാ​ന ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്തു ചെ​യ്യ​ണം. ബ​ജ​റ്റി​ൽ നീ​ക്കി വ​ച്ച​തി​ന്‍റെ പ​കു​തി പ​ണം പോ​ലും ചെ​ല​വ​ഴി​ച്ചി​ല്ല. നാ​ല് വ​ർ​ഷ​മാ​യി ഒ​രു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.