തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യവസായ പുരോഗതി അനിവാര്യം: ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ
1509256
Wednesday, January 29, 2025 5:59 AM IST
പുൽപ്പള്ളി: സംസ്ഥാനത്ത് തൊഴിലില്ലായ്മയും ദാരിദ്യ്രവും ഇല്ലായ്മ ചെയ്യുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വ്യവസായ പുരോഗതി അനിവാര്യമാണെന്ന് കബനി ഓഡിറ്റോറിയത്തിൽ ചേർന്ന ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. നാട്ടിൻപുറങ്ങളിലെ വന്യജീവി ശല്യത്തിനു സത്വര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ പദ്ധതിയിൽ പങ്കാളികളാകാൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. കെ.എ. ടോമി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ആദരിച്ചു. പി.എസ്. ബിജു, ജയിംസ് ഇമ്മാനുവൽ, കെ.സി.കെ. തങ്ങൾ, ജാബിർ കരണി, സി.എസ്. നാസർ, കെ.ജി. സത്യൻ, ബെന്നി കൊട്ടാരം, പി. മണി, കെ.എൻ. മുരളി, വി.ടി. തോമസ്, പി.ജി. സുരേഷ്, കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.