ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പ​ന​മ​രം ഗ​വ.​ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഈ ​ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മെ​ന്ന് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ബി. അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി ജോ​സ​ഫ് വ​ള​വ​നാ​ൽ, എം. ​സി​റാ​ജ​ദ്ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

2004ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് പ​ന​മ​രം ന​ഴ്സിം​ഗ് സ്കൂ​ൾ. ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി(​ജി​എ​ൻ​എം) കോ​ഴ്സാ​ണ് ഇ​വി​ടെ. പ​ന​മ​രം ടൗ​ണി​നു കു​റ​ച്ച​ക​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ളും ഹോ​സ്റ്റ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ്ഥ​ല പ​രി​മി​തി​യും കെ​ട്ടി​ട​ത്തി​ന്‍റെ പ​ഴ​ക്ക​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​വും മ​റ്റു​മാ​ണ് സ്കൂ​ളി​ന് ഐ​എ​ൻ​സി അം​ഗീ​കാ​രം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്. 2024-25 മു​ത​ൽ ഒ​രു ബാ​ച്ചി​ൽ 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. എ​ന്നാ​ൽ 20 പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് സ്കൂ​ളി​ലു​ള്ള​ത്.

ന​ഴ്സിം​ഗ് സ്കൂ​ളി​ന് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പം ബ​ഹു​നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം അ​വി​ടേ​ക്ക് മാ​റ്റാ​നാ​യി​ല്ല. നാ​ലു​വ​ർ​ഷം മു​ന്പ് കെ​ട്ടി​ടം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ന​ഴ്സിം​ഗ് സ്കൂ​ളി​ന് പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ന​ട​പ​ടി. മാ​ന​ന്ത​വാ​ടി​യി​ലെ കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ന​മ​രം ന​ഴ്സിം​ഗ് സ്കൂ​ളി​ന്‍റെ ഐ​എ​ൻ​സി അം​ഗീ​കാ​രം നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​യാ​ലും ഐ​എ​ൻ​സി അം​ഗീ​കാ​രം ഇ​ല്ലാ​താ​കു​ന്ന​ത് ആ ​അ​ധ്യ​യ​ന വ​ർ​ഷം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു മൂ​ല്യം ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മാ​കും. ഇ​ത് ജോ​ലി സാ​ധ്യ​ത​യെ ബാ​ധി​ക്കും.

പോ​സ്റ്റ് ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​നം അ​സാ​ധ്യ​മാ​ക്കും. മാ​ന​ന്ത​വാ​ടി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വി​ട്ടു​കൊ​ടു​ത്ത കെ​ട്ടി​ടം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സിം​ഗ് സ്കൂ​ളി​ന് തി​രി​കെ ല​ഭ്യ​മാ​ക്കു​ക​യോ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ടി​എ വ​കു​പ്പ് മ​ന്ത്രി​ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.