ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹോ​ട്ട്സ്പോ​ട്ടാ​ക്കി നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വ​നം​വ​ന്യ​ജീ​വി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ അ​ന്ത​ർ സം​സ്ഥാ​ന ഫോ​ഴ്സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ട്ടാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ന്ത​ർ സം​സ്ഥാ​ന​ത്തെ മ​ന്ത്രി​ത​ല കൗ​ണ്‍​സി​ൽ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​രു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വ​ന മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​നം, പോ​ലീ​സ്, സ​ന്ന​ദ്ധ​സേ​ന വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശ​ക്തി​പ്പെ​ടു​ത്തും. പ്ര​ശ്ന ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കാ​ൻ് പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ നി​ന്നു നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ എ​ത്തി​ക്കും.

ജി​ല്ല​യി​ൽ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട രാ​ധ​യു​ടെ ആ​ശ്രി​ത​ർ​ക്ക് താ​ത്കാ​ലി​ക ജോ​ലി​ക്കാ​യു​ള്ള നി​യ​മ​ന ക​ത്ത് മ​ന്ത്രി നേ​രി​ട്ടെ​ത്തി കൈ​മാ​റി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​വി​ധ​മാ​ണ് നി​യ​മ​നം ന​ൽ​കു​ക. കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ തു​ക​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ 29ന് ​കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല മോ​ണി​റ്റിം​ഗ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന് ആ​ർ​ആ​ർ​ടി, പി​ആ​ർ​ടി ടീ​മു​ക​ൾ വി​പു​ല​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ, അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജോ​തി​ലാ​ൽ, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ എ​ൻ. കൗ​ശി​ക​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ശീ​റാം സാം​ബ​ശി​വ റാ​വു, നോ​ർ​ത്ത് സോ​ണ്‍ ഐ​ജി രാ​ജ്പാ​ൽ മീ​റ, ക​ഐ​സ്ഡി​എം​എ മെം​ബ​ർ സെ​ക്ര​ട്ട​റി ശേ​ഖ​ർ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി. ​പു​ക​ഴേ​ന്തി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​ധാ​രി, ചീ​ഫ് വൈ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​മോ​ദ് കൃ​ഷ്ണ​ൻ, സി​സി​എ​ഫു​മാ​രാ​യ ജ​സ്റ്റി​ൻ മോ​ഹ​ൻ, വി​ജ​യ​ന​ന്ദ​ൻ, കെ.​എ​സ്. ദീ​പ, ഡി​എ​ഫ്ഒ​മാ​ർ, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.