സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്ക്കൂ​ളി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം, വാ​ർ​ഷി​കാ​ഘോ​ഷം, സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് എ​ന്നി​വ ന​ട​ത്തി. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ നി​ഷ സാ​ബു, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. സെ​ബാ​സ്റ്റ്യ​ൻ, ബ​ത്തേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ജെ. ഷി​ജി​ത, ബ​ത്തേ​രി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​രാ​ജ​ൻ, സ്കൂ​ൾ ലീ​ഡ​ർ ആ​ൻ​ജോ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ്റ്റാ​ൻ​ലി ജേ​ക്ക​ബ്, ഹി​ന്ദി അ​ധ്യാ​പ​ക​ൻ ടി.​ടി. ബെ​ന്നി എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി.

ഒ​രു വ​ർ​ഷം നീ​ളു​ന്ന​താ​ണ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 75 പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ന​ട​ത്തും. ഭ​വ​ന നി​ർ​മാ​ണം, കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം, ര​ക്ഷി​താ​ക്ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ ഇ​തി​ൽ​പ്പെ​ടും. 1951ൽ ​ആ​രം​ഭി​ച്ച​താ​ണ് വി​ദ്യാ​ല​യം. നി​ല​വി​ൽ 1,653 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ യു​പി സ്കൂ​ളാ​ണി​ത്.