മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ഞ്ചാ​ര​ക്കൊ​ല്ലി ത​റാ​ട്ട് രാ​ധ​യു​ടെ വീ​ട് മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം സ​ന്ദ​ർ​ശി​ച്ചു. രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ് അം​ഗ​ങ്ങ​ളാ​യ ഫാ.​ജോ​സ് കൊ​ച്ച​റ​ക്ക​ൽ, സാ​ലു ഏ​ബ്ര​ഹാം മേ​ച്ചേ​രി​ൽ, ഫാ.​നോ​ബി​ൾ പാ​റ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ബി​ഷ​പ്സ് ഹൗ​സ് പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഷാ​ന്‍റോ ക​രാ​മ​യി​ൽ എ​ന്നി​വ​ർ ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​ധ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച ഇ​ടം ബി​ഷ​പ്പും സം​ഘ​വും സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി.

അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം നേ​രി​ടേ​ണ്ടി​വ​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച പി​താ​വ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു. രാ​ധ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രൂ​പ​ത പ്ര​യ​ത്നി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ആ​ശ്വാ​സ​ങ്ങ​ൾ​ക്ക് പ​ക​രം ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും മാ​ർ പൊ​രു​ന്നേ​ടം പ​റ​ഞ്ഞു.