വന്യമൃഗ ആക്രമണം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുരക്ഷ ഒരുക്കണമെന്ന്
1509548
Thursday, January 30, 2025 5:37 AM IST
കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽനിന്നു തോട്ട മേഖലയിലേതടക്കം തൊഴിലാളികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുരക്ഷ ഒരുക്കണമെന്ന് ജനതാ ലേബർ യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. അനിൽകുമാർ ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നതിൽ അധികവും തൊഴിലാളികളാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാലുടൻ അറിയിപ്പ് പൊതുജനങ്ങൾക്ക് ലഭിക്കാൻ സംവിധാനം ഏർപ്പെടുത്തണണം.
വനത്തോടുചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.