മ​ക്കി​യാ​ട്: തൊ​ണ്ട​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​റോം ടൗ​ണി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ഇന്ന് മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ഹെ​ഡ് ഓ​ഫീ​സ് കം ​മെ​യി​ൻ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ്വ​ഹി​ക്കും.

തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ ആ​ദ്യ നി​ക്ഷേ​പ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ആ​ദ്യ ആ​ർ​ഡി നി​ക്ഷേ​പ​വും സ്വീ​ക​രി​ക്കും.

ജി​ല്ലാ ഡ്രൈ​വേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​റ​ഫീ​ഖ് ആ​ദ്യ വാ​യ്പ വി​ത​ര​ണം ചെ​യ്യും. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ. ​ജോ​ണി ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്കും.