സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എം​എ​സ്ഡ​ബ്ലി​യു എ​ച്ച്ആ​ർ​ഡി​എം (2024-26) വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​യ​ത്തി​ൽ ’ഉ​ന്ന​തി’ ഗ്രാ​മീ​ണ ക്യാ​ന്പ് 2025 19 മു​ത​ൽ 25വ​രെ സം​ഘ​ടി​ച്ചു. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ’ത്രി​ഫ്റ്റ് ഷോ​പ്’ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​ധ ര​വീ​ന്ദ്ര​ൻ ഷോ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് അ​ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​സ്ത്ര​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ൾ, ഗ്ര​ഹോ​പ​ക​ര​ണ​ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പു​ന​രു​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധി​പ്പി​ക്കാ​ൻ മു​ട്ടി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഫ്ളാ​ഷ്മോ​ബും സ്ട്രീ​റ്റ്പ്ലേ​യും മൈ​മും സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ ബ​ത്തേ​രി മേ​ഖ​ല​യി​ലെ ആ​ല​ത്തൂ​ർ, ചി​റ​മൂ​ല, ഞ​ണ്ട​ൻ​കൊ​ല്ലി കോ​ള​നി നി​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ശ്രേ​യ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ മെ​ൽ​ന റോ​മി​യോ, ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ.​പി.​എം. മാ​ത്യു, ഡോ. ​പ്രി​ൻ​സി തോ​മ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.