വെ​ള്ള​മു​ണ്ട: ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 2006 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സ്പോ​ണ്‍​സ​ർ ചെ​യ്ത പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്. ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​സ​ത​ന്ത്ര​ത്തി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി എം. ​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​യാ​യ നാ​ദി​യ ഫാ​ത്തി​മ​യ്ക്കു​ള്ള പു​ര​സ്കാ​രം തേ​റ്റ​മ​ല ഗ​വ.​ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​നോ​ജ് മാ​ത്യു സ​മ​ർ​പ്പി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ റാ​ഷി​ദ്, സ​ഹീ​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ വി.​കെ. പ്ര​സാ​ദ്, ഷീ​ജ നാ​പ്പ​ള്ളി, ഐ.​പി. ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഫാ​ത്തി​മ​ത്ത് ഷം​ല സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ഐ​ടി, സ​യ​ൻ​സ് ലാ​ബു​ക​ളി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ലും ശ​ബ്ദ​വി​ന്യാ​സം സാ​ധ്യ​മാ​കു​ന്ന കേ​ന്ദ്രീ​കൃ​ത പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​ത് വാ​ങ്ങി​യ​ത്.