പച്ചക്കറി വിളവെടുപ്പ് നടത്തി
1509550
Thursday, January 30, 2025 5:42 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂളിനോടുചേർന്ന് 50 സെന്റിലാണ് വിദ്യാർഥികൾ കാബേജ്, പയർ, വെണ്ട, തക്കാളി, കാരറ്റ്, ബീൻസ്, പാവൽ, കോളിഫ്ളവർ, ചീര, മുളക് തുടങ്ങി 25 ഓളം ഇനം പച്ചക്കറികൾ കൃഷി ചെയ്തത്. വിളവെടുപ്പ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എൻ.യു. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, പഞ്ചായത്തംഗം സുധ നടരാജൻ, ടി.യു. ഷിബു, സിസ്റ്റർ സെലിൻ ജോസ്, സിസ്റ്റർ എൽസ ജോസ്, ടി.എ. അഖിൽ, സിന്ധു കൃഷ്ണൻകുട്ടി, ടി.ടി. അജിത്ത്, ദീപ തോമസ് എന്നിവർ പ്രസംഗിച്ചു.