ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​നും മ​ക​നും ജീ​വ​നൊ​ടു​ക്കി​യ കോ​ണ്‍​ഗ്ര​സ് നി​യ​മ​ന​ക്കോ​ഴ​യി​ൽ എം​പി ഓ​ഫീ​സി​ന്‍റെ പ​ങ്ക് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എം​പി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നെ​യും എം​പി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ക്കു​ന്ന മ​റ്റൊ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​യും വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ കോ​ഴ​യി​ൽ ഓ​ഫീ​സി​ന്‍റെ പ​ങ്കാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി എം​പി​യാ​യി​രു​ക്കു​ന്പോ​ൾ ത​ന്നെ ഓ​ഫീ​സ് ത​ട്ടി​പ്പു​കാ​രു​ടെ കേ​ന്ദ്ര​മാ​യി​രു​ന്നെ​ന്നാ​ണ് തെ​ളി​യു​ന്ന​ത്. ഓ​ഫീ​സി​ലെ ഗാ​ന്ധി ചി​ത്രം ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​രെ​യാ​ണ് നി​യ​മ​ന​ക്കോ​ഴ​യി​ലും ചോ​ദ്യം ചെ​യ്ത​ത്.

നി​യ​മ​ന​ത്തി​ന് പ​ണം ന​ൽ​കി വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ പ​രാ​തി​യു​മാ​യെ​ത്തി​യ​പ്പോ​ൾ എം​പി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ഇ​ട​നി​ല​ക്കാ​ര​നാ​കു​ക​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് ശ്ര​മി​ക്കു​ക​യും ചെ​യ്തു. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലും ഇ​വ​രു​ടെ പേ​രു​ക​ളു​ണ്ട്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​യ​മ​ന​ക്കോ​ഴ​യി​ൽ എം​പി ഓ​ഫീ​സി​ന്‍റെ​യും ഭാ​ഗ​മാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പ​ങ്ക് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കാ​നോ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നോ പ്രി​യ​ങ്ക ഗാ​ന്ധി ത​യാ​റാ​യി​ട്ടി​ല്ല. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​ദ​വി​യി​ൽ തു​ട​രു​ന്ന​തി​ലും പ്രി​യ​ങ്ക നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.