കുരങ്ങു ശല്യം രൂക്ഷം; വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഒരു കുരങ്ങൻ കുടുങ്ങി
1480081
Monday, November 18, 2024 6:56 AM IST
തവിഞ്ഞാൽ: തവിഞ്ഞാൽ 44 പാരിസണ്‍ എസ്റ്റേറ്റ്പാടി പരിസരത്ത് കുരങ്ങു ശല്യം രൂക്ഷമായി. പാടിയിലെ കൊട്ടാരത്തിൽ പ്രകാശന്റെ വീട്ടിൽ കയറിയ കുരങ്ങ് ഭക്ഷണ സാധങ്ങളും മറ്റ് വസ്തുക്കളും വ്യാപകമായി നശിപ്പിച്ചു. ഇതേത്തുടർന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ വീട്ടിൽ പരിശോധന നടത്തി.
തുടർന്ന് കുരങ്ങിനെ കൂട് വച്ച് പിടികൂടുന്നതിനുള്ള അനുമതി വാങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഈ കൂട്ടിലാണ് ഒരു കുരങ്ങ് കുടുങ്ങിയത്. കൂടുതൽ കുരങ്ങുകൾ പ്രദേശത്ത് തന്പടിച്ചിട്ടുണ്ട്.