വാളാട് ഇടിഞ്ഞകൊല്ലി ക്വാറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ദുരിതം: ക്വാറിവിരുദ്ധ സമരസമിതി
1479838
Sunday, November 17, 2024 7:15 AM IST
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞകൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുകയാണെന്ന് ക്വാറിവിരുദ്ധ സമരസമിതി ആരോപിച്ചു.
ക്വാറി പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ആഖാത പഠന വകുപ്പ് നിർദേശിച്ചിട്ടുള്ള പൊതു നിയമങ്ങൾ പാലിക്കതെയും അനുവദിച്ചതിലും കൂടിയ സ്ഫോടനങ്ങൾ മൂലം ക്വാറിയുടെ സമീപത്തുള്ളവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കിണറിലെ ജലനിരപ്പ് താഴ്ന്നതായും ക്ഷീരകർഷകരുടെ പശുക്കൾക്ക് ഗർഭം അലസുന്നതും വലിയ ശബ്ദത്തിൽ പാറ പൊട്ടിക്കുന്നത് കുഞ്ഞുകുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നതതും പതിവാണെന്ന് സമരസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുപ്പതടിയിൽ കുടുതൽ മണ്ണ് കഴിച്ചുമാറ്റിയാണ് പാറ ഖനനം ചെയ്യുന്നത്. എടുത്ത് മാറ്റുന്ന മണ്ണ് ജലസ്രോതസുകളിലും കുന്നിൻചെരുവിലും നിക്ഷേപിച്ചു പുതിയ കുന്നുകൾ രൂപപ്പെടുകയാണ്. മണ്ണ് മാറ്റിയിടുന്നത് നിയമം പാലിച്ചല്ല. ക്വാറിക്ക് അനുവദിച്ച അൻപതു മീറ്ററിനുള്ളിൽ വിടുകളുള്ളത് പരിഗണിക്കാതെയാണ് ലൈസൻസ് നൽകിയിട്ടുള്ളത്.
ശബ്ദവും പൊടിപടലങ്ങളും തടയന്നതിന് മണ്ണ് ഇടിയാതിരിക്കുന്നത്തിന് മുൻകരുതൽ നടപടി സ്വീകരിച്ചിട്ടില്ല. നോണ് ഇലക്ട്രിക്കൽ സങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ സ്ഫോടനങ്ങൾ പാടുള്ളു എന്ന നിയമവും ലംഘിക്കുകയാണ്. ടോറസ് ലോറികൾ നിരന്തരം ഓടുന്നതിനാൽ രണ്ട് വർഷം മുന്പ് ടാറിംഗ് നടത്തിയ എടത്തന ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പഞ്ചായത്ത് റോഡ് തകർന്ന് കാൽനട പോലും ദുഷ്കരമായി.
2019ലെ പ്രളയകാലത്ത് ക്വാറിയുടെ അടുത്ത് മലയിടഞ്ഞു വീട് നശിക്കുകയും സർക്കാർ പുനരധിവസിപ്പിക്കുകയും ചെയ്തു. വാളാട് വില്ലേജിൽ മൂന്നു ക്വാറികൾക്ക് ലൈസൻസ് അനുവദിച്ചു. ഇനിയും പുതിയ ക്വാറികൾ തുടങ്ങാൻ ശ്രമം നടത്തുന്നതായും യാതൊരു പഠനങ്ങളും നടത്താതെ ക്വാറികൾ അനുവദിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ജനങ്ങൾക്ക് അശങ്കയുണ്ട്.
എല്ല വകുപ്പുകൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ക്വാറി അടച്ചു പൂട്ടുന്നതുവരെ ശക്തമായ ജനകീയ സമരം നടത്താനാണ് ക്വാറിയുടെ പ്രവർത്തനം കൊണ്ട് ദുരിതമനുഭിക്കുന്നവരുടെ തിരുമാനം. 24ന് വൈകുന്നേരം അഞ്ചിന് വാളാട് ടൗണിൽ ക്വാറിവിരുദ്ധ സമര സമതിയുടെ നേതൃത്വത്തിൽ ജനകീയ ധർണയും പ്രതിഷേധ പ്രകടനവും നടത്തും. വാർത്താസമ്മേളനത്തിൽ റെജി മാത്യു, പി.വി. ജോണി, ജിനി ജോസഫ്, ലതിക മേലാട് എന്നിവർ പങ്കെടുത്തു.