കിടപ്പ് രോഗി സംഗമം ഉദ്ഘാടനം ചെയ്തു
1479837
Sunday, November 17, 2024 7:15 AM IST
പുൽപ്പള്ളി: കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വടാനക്കവല വനമൂലികയിൽ കിടപ്പ് രോഗികളുടെ സംഗമം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
കാരുണ്യ പ്രസിഡന്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാരി പ്രസിഡന്റ് മത്തായി ആതിര, എൻ.യു. ഇമ്മാനുവൽ, ദേവസ്യ വേന്പേനി, സെക്രട്ടറി തങ്കമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു. കാരുണ്യ പാലിയേറ്റിവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒൻപതാമത് കിടപ്പ് രോഗി സംഗമമാണിത്. സമീപ പഞ്ചായത്തുകളിൽ നിന്നടക്കം 60 ഓളം കിടപ്പ് രോഗികളും കുടുംബാംഗങ്ങളും നൂറോളം വോളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തു. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സ്നേഹ സംഗമത്തിൽ വിവിധ നാടൻ കലാപരിപാടികളും ഗാനമേളയും നടക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് സ്നേഹ സംഗമം സമാപിക്കുന്നത്.