മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: പ്രവാസി വനിതാ കണ്വൻഷൻ
1480082
Monday, November 18, 2024 6:56 AM IST
മീനങ്ങാടി: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് തിരുത്തണമെന്ന് കേരള പ്രവാസി സംഘം ജില്ലാ വനിതാ കണ്വൻഷൻ ആവശ്യപ്പെട്ടു. മീനങ്ങാടിയിൽ ചേർന്ന വനിതാ കണ്വൻഷൻ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം കെ. സൈനബ അധ്യക്ഷത വഹിച്ചു.
പ്രവാസി സംരംഭകത്വവും സാധ്യതകളും എന്ന വിഷയത്തിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എൻ. ഗിരിജ, സാന്പത്തിക സാക്ഷരത എന്ന വിഷയത്തിൽ വി. സിന്ധു എന്നിവർ ക്ലാസുകൾ നയിച്ചു.
കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ.കെ. നാണു, ജില്ലാ സെക്രട്ടറി അഡ്വ. സരുണ്‍ മാണി, പി.ടി. മൻസൂർ, കെ.ആർ. രഘു, കെ. സേതുമാധവൻ, മുഹമ്മദ് മീനങ്ങാടി, ലീലാമ്മ മലവയൽ, മേരി രാജു, അനീഷ രതീഷ് എന്നിവർ പ്രസംഗിച്ചു. 11 അംഗ കമ്മിറ്റിയെ കണ്വൻഷൻ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മേരി രാജു (പ്രസിഡന്റ്), കെ. സൈനബ (സെക്രട്ടറി), അനീഷ രതീഷ് (ട്രഷറർ).