ക​ൽ​പ്പ​റ്റ: യൂ​സ​ർ ഫീ ​വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് ന​ൽ​കി​യ അ​നു​മ​തി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ജി​ൻ ടി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മീ​ല ഇ​സു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജി​ത്ത് ജ​യ​പ്ര​കാ​ശ് ച​ന്ദ്ര​കാ​ന്തി റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എം. സൗ​ദ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് ബ​ത്തേ​രി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ നെ​ടും​ക​ര​ണ, സ​ന്തോ​ഷ് എ​ക്സ​ൽ, റോ​ബി ചാ​ക്കോ, ഷൈ​ല​ജ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​ജ ശി​വ​ദാ​സ്(​പ്ര​സി​ഡ​ന്‍റ്), ബി​ന്ദു ര​ത്ന​ൻ, വി​ൻ​സി ബി​ജു, ലി​സി മു​ട്ടി​ൽ, കെ. ​ഷെ​റീ​ന നൗ​ഷാ​ദ്, പ്രീ​തി പ്ര​ശാ​ന്ത്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സി​ജി​ത്ത് ജ​യ​പ്ര​കാ​ശ് ച​ന്ദ്ര​കാ​ന്തി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​ജി. വ​ന​ജ, വി​ലാ​സി​നി മാ​ന​ന്ത​വാ​ടി, സ്വ​പ്ന ക​ന്പ​ള​ക്കാ​ട്, സു​ധ പ​ര​മേ​ശ്വ​ര​ൻ, ജ​യ​ന്തി വേ​ലാ​യു​ധ​ൻ, ജ​മീ​ല ഉ​ണ്ണീ​ൻ, സോ​ഫി​യ ഫ്രാ​ൻ​സി​സ് (സെ​ക്ര​ട്ട​റി​മാ​ർ), കെ.​എ​സ്. അ​ന്പി​ളി(​ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.