മിഷൻ ലീഗ്, തിരുബാലസഖ്യം മാനന്തവാടി രൂപത ബൈബിൾ കലോത്സവം ഇന്ന്
1460752
Saturday, October 12, 2024 5:00 AM IST
ദ്വാരക: ചെറുപുഷ്പ മിഷൻ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും മാനന്തവാടി രൂപതാതല ബൈബിൾ കലോത്സവം ഇന്ന് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ(കാർലോ നഗർ)നടക്കും. രാവിലെ 8.45ന് ദ്വാരക അൽഫോൻസാ ദേവാലയത്തിൽ ദീപശിഖാപ്രയാണം വികാരി ഫാ. ബാബു മൂത്തേടം ഉദ്ഘാടനം ചെയ്യും.
9.15ന് കാർലോ നഗറിൽ മിഷൻ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുന്പിയാംകുഴി പതാക ഉയർത്തും. രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം കലോത്സവം ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ.മാനോജ് അന്പലത്തിങ്കൽ സ്വാഗതം പറയും.
64 ഇനങ്ങളിലാണ് മത്സരം. 160 ശാഖകളിൽനിന്നായി 1,200 പേർ പങ്കെടുക്കും. തങ്കച്ചൻ മാപ്പിളകുന്നേൽ, ടോണി ചെന്പൊട്ടിക്കൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, സിനീഷ് ആപ്പുഴയിൽ, സിജിൻ കൂടക്കാട്ട്, സിസ്റ്റർ അനലിറ്റ് എസ്എബിഎസ്, സിസ്റ്റർ ആൻ ഫിലിപ്പ് എസ്സിവി, അജിറ്റ കന്നുകെട്ടിയിൽ, സിസ്റ്റർ ലിന്റ സിഎംസി തുടങ്ങിയവർ നേതൃത്വം നൽകും. സമാപനയോഗത്തിൽ രൂപത സിഞ്ചെല്ലൂസ് ഫാ.ബെന്നി മുതിരക്കാലായിൽ സമ്മാനവിതരണം നിർവഹിക്കും.