എം.എസ്. റാവുത്തർ അനുസ്മരണം നടത്തി
1457803
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ(ഐഎൻടിയുസി)സ്ഥാപക നേതാവ് എം.എസ്. റാവുത്തർ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോർഡ് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് എം.എസ്. റാവുത്തറെന്ന് അദ്ദേഹം അനുസ്മരിച്ചു.
കോണ്‍ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹർ അധ്യക്ഷത വഹിച്ചു. പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൽദോ കെ. ഫിലിപ്പ്, എം.എം. ബോബിൻ, കെ. അബ്ദുൾ അസീസ്,
എം.കെ. സതീഷ്, ഒ.വി. ബാബു, ജസ്ലിൻ കുര്യാക്കോസ്, പി.എം. റഫീഖ്, മജീദ് വട്ടക്കാരി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം നടത്തി.