ഗൂഡല്ലൂർ: ഡിഎംകെ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്വയലിൽ അണ്ണാദുരൈയുടെ ജൻമദിനം ആഘോഷിച്ചു.
താലൂക്ക് സെക്രട്ടറി എ. ലിയാക്കത്തലി പതാക ഉയർത്തി. മൂർത്തി, സിരിരാജ, ദേവസ്യ, വേലു, ശ്രീജേഷ്, വർഗീസ്, പ്രിൻസ്, രാമചന്ദ്രൻ, പ്രശാന്ത്, ബാബു, മണി എന്നിവർ പ്രസംഗിച്ചു.
ഊട്ടി വേൽവ്യുവിൽ നടന്ന ആഘോഷത്തിൽ നഗരസഭാ സെക്രട്ടറി ജോർജ് പതാക ഉയർത്തി. ഇളങ്കോവൻ, ജയഗോപി, കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.