ഗൂഡല്ലൂർ: ഗൂഡല്ലൂർ നിലന്പൂർകോഴിക്കോട് റൂട്ടിൽ കഐസ്ആർടിസി ബസ് സർവീസ് 11ന് തുടങ്ങും. രാവിലെ 10ന് നിലന്പൂർ ഡിപ്പോയിൽ പി.വി. അൻവർ ഫൽഗ് ഓഫ് ചെയ്യും. ദിവസവും രാവിലെ 4.50ന് ഗൂഡല്ലൂരിൽനിന്നു പുറപ്പെടുന്ന ബസ് നിലന്പൂർഅരീക്കോട്എടവണ്ണപ്പാറഎളമരംപാലംമെഡിക്കൽ കോളജ് വഴിയാണ് കോഴിക്കോട് എത്തുക. വൈകുന്നേരം 5.05നാണ് തിരികെ സർവീസ്. രാത്രി 9.10ന് ഗൂഡല്ലൂരിൽ എത്തും.