തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അനുമോദന സദസ് നടത്തി
1429663
Sunday, June 16, 2024 6:16 AM IST
കാട്ടിക്കുളം: തോൽപ്പെട്ടി ഗവ.ഹൈസ്കൂളിനു എസ്എസ്എൽസി പരീക്ഷയിൽ നൂറ് മേനി വിജയം സമ്മാനിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനു പിടിഎയുടെ നേതൃത്വത്തിൽ സദസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ.എൻ. സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ.എസ്. ശരത്ചന്ദ്രൻ, ഹെഡ്മാസ്റ്റർ പി. ഹസീസ്,
വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ വിത്സണ് തോമസ്, പിടിഎ പ്രസിഡന്റ് റഫീഖ് പാറക്കണ്ടി, എംപിടിഎ പ്രസിഡന്റ് സാബിറ, എസ്എംസി ചെയർമാൻ കെ.എസ്. ഹാരിസ്, അംഗം ലൈല, അധ്യാപകരായ മേരി സോണിയ, പി.എ. ജയറാം,ആർ.എസ്. ധന്യ എന്നിവർ പ്രസംഗിച്ചു.