കേരള കോണ്ഗ്രസ്-ബി പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും സമാപിച്ചു
1424977
Sunday, May 26, 2024 4:51 AM IST
കൽപ്പറ്റ: കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം മനുഷ്യ സൗഹൃദമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്തിക്കു നിവേദനം നൽകുന്നതിനു മുന്നോടിയായി കേരള കോണ്ഗ്രസ്-ബി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും സമാപിച്ചു.
സമാപനയോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ലിജോ ജോണ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് അനുകൂല കർഷക സംഘടനാ നേതാക്കളായ ഡോ. അന്പി ചിറയിൽ, വി.പി. വർക്കി, എൻ.ഒ. ദേവസി, റെജി ഓലിക്കരോട്ട്, കേരള കോണ്ഗ്രസ്-ബി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.ബി. പീറ്റർ, വിനോദ് ഐസക്, എൻ.സി. രാധാകൃഷ്ണൻ, എം. വിജയൻ എന്നിവർ പ്രസംഗിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലിൽ പോളിന്റെ മകൾ സോനയ്ക്ക് പഠനാവശ്യത്തിനു സാന്പത്തിക സഹായം നൽകി. നിവേദനം മന്ത്രി കെ.ബി. ഗണേഷ്കുമാർ മുഖേനയാണ് കേന്ദ്ര മന്ത്രിക്കു നൽകുകയെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.