പുതിയ ആനത്താര പദ്ധതി: എംഎൽഎ നിവേദനം നൽകി
1424422
Thursday, May 23, 2024 6:03 AM IST
ഗൂഡല്ലൂർ: ആനത്താരകൾ വിപുലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതിന് തമിഴ്നാട് സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ.പൊൻജയശീലൻ എംഎൽഎയുടെ നേതൃത്വത്തിൽ ആർഡിഒ ശെന്തിൽകുമാറിന് നിവേദനം നൽകി.
നിയോജകമണ്ഡലത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് പദ്ധതി. ജനവാസ മേഖലകൾ പൂർണമായും പദ്ധതിയിൽനിന്നു ഒഴിവാക്കണം. ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് സുനിൽ, നളിനി(ബിജെപി), കേദീശ്വര (നാം തമിഴർ കക്ഷി) ബഷീർ(എസ്ഡിപിഐ), എ.എം. മുബാറക്(ഇന്ത്യാ ഡ്രൈവേഴ്സ് അസോസിയേഷൻ), അഹമ്മദ് യാസീൻ (ലീഗൽ ഫോറം), മുഹമ്മദ് സുബൈർ(വ്യാപാരി സംഘം), ഗുണശേഖരൻ, എസ്.കെ. രാജ് എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.
പുതിയ ആനത്താര പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ലോക്സഭാ തെരഞ്ഞടുപ്പുഫലം വന്നതിനുശേഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.