ഡിസിഎം യുപി സ്കൂൾ വാർഷികം ആഘോഷിച്ചു
1395351
Sunday, February 25, 2024 5:38 AM IST
കാട്ടിക്കുളം: തിരുനെല്ലി ഡിസിഎം യുപി സ്കൂൾ 69-ാം വാർഷികം ആഘോഷിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന സിസ്റ്റർ ഇ. മേഴ്സി എസ്എബിഎസിനു യാത്രയയപ്പ് നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആൻമേരി ആര്യപ്പിള്ളി എസ്എബിഎസ് അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം പി.ആർ. നിഷ, പിടിഎ പ്രസിഡന്റ് ദിനേശൻ കോട്ടിയൂർ, ഫാ. ജിജോ മറ്റപ്പിള്ളി, ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾഗഫൂർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിൻസി എസ്എബിഎസ്, വിദ്യാഭ്യാസ കൗണ്‍സലർ സിസ്റ്റർ റെറ്റി ജോസ് ചെറിയന്പനാട്ട് എസ്എബിഎസ്, സ്കൂൾ ലീഡർ ദിൽന സുരേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.