"സെക്യൂരിറ്റി ജീവനക്കാരുടെ മിനിമം വേതനം പുതുക്കണം’
1374111
Tuesday, November 28, 2023 2:04 AM IST
കൽപ്പറ്റ: സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് മേഖലയിലെ ജോലിക്കാരുടെ മിനിമം വേതനം പുതുക്കണമെന്ന് സെക്യൂരിറ്റി ആൻഡ് ഹൗസ്കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ(സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മിനിമം വേതനം 2022ൽ പുതുക്കേണ്ടതായിരുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മിൽമ വയനാട് ഡയറിയിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വെള്ളാരംകുന്ന് കിൻഫ്ര പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെൻഷൻ പ്രായം 65 വയസാക്കുക, മിൽമ ഉത്പന്നങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുന്ന ടോറസ്, ടാങ്കർ, ലോറി ഡ്രൈവർമാർക്ക് പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും തിരിച്ചറിയിൽ കാർഡും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ജി. ബബിത അധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദൻ അനുസ്മരണവും തിരിച്ചറിയൽ കാർഡ് വിതരണവും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി നിർവഹിച്ചു.
കെ. സച്ചിദാനന്ദൻ, പി.ആർ. രാജശേഖരൻ, കെ. ജയരാജൻ, എം. സനീഷ് എന്നിവർ പ്രസംഗിച്ചു. കെ.ആർ. പുരുഷോത്തമൻ രക്തസാക്ഷി പ്രമേയവും എം.കെ. പ്രകാശൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: എം.കെ. പ്രകാശൻ(പ്രസിഡന്റ്), ഒ.ജി. മാധവൻ, പി. രജിത, ജോസ് വർഗീസ്(വൈസ് പ്രസിഡന്റുമാർ), കെ.ടി. ബാലകൃഷ്ണൻ(ജനറൽ സെക്രട്ടറി), എം. സനീഷ്, ജി. ബബിത, പി.എം. ജോർജ്(സെക്രട്ടറിമാർ), കെ.ഡി. ദിപീഷ്(ട്രഷറർ), ടി.കെ. സബീറ(വനിതാ സബ് കമ്മിറ്റി കണ്‍വീനർ), അസ്മാബി, ജിഷ ഭരതൻ(ജോയിന്റ് കണ്‍വീനർമാർ).