മാനന്തവാടി: കുടക് അടക്കം കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കൂലിപ്പണിക്കുപോകുന്ന ആദിവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു കേരള സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ഹാക്സണ്‍ ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ മനുഷ്യാവകാശ-സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
കർണാടകയിൽ വയനാട്ടുകാരായ ആദിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് ആവർത്തിക്കുകയാണ്. നിരവധി ആദിവാസികളെ കാണാതായി. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം ഉണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു.
ഒക്ടോബർ 16ന് കളക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കർണാടകയിൽ ആദിവാസി തൊഴിലാളികൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനു യോജിച്ചു പ്രവർത്തിക്കാൻ 21 അംഗ സമിതി രൂപീകരിച്ചു.
ഭാരവാഹികളായി അഡ്വ.പി.എ. പൗരൻ, കെ. സഹദേവൻ, വി.ബി. ബോളൻ(രക്ഷാധികാരികൾ), ഡോ.പി.ജി. ഹരി (ചെയർമാൻ), അമ്മിണി കെ. വയനാട്(വൈസ് ചെയർപേഴ്സണ്‍), പി.പി. ഷാന്റോലാൽ(കണ്‍വീനർ), എം. ഗൗരി, മണിക്കുട്ടൻ പണിയൻ, ടി.നാസർ, നിഷ ബിനേഷ്, ഗോപകുമാർ(ജോയിന്റ് കണ്‍വീനർമാർ), സെയ്തു കുടുവ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. സി.പി. റഷീദ്, വി.എസ്. വിനോദ്, സി.കെ. ഗോപാലൻ, സി.പി.നഹാസ്, ജോണ്‍ എന്നിവർ പ്രസംഗിച്ചു.