ഷുഗർ ബോർഡ് സ്ഥാപിച്ചു
1572508
Thursday, July 3, 2025 5:23 AM IST
മുള്ളൻകൊല്ലി: കുട്ടികളിൽ മധുരപദാർഥ ഉപയോഗം കുറയ്ക്കുക, അതിമധുര വസ്തുക്കളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റ് തോമസ് എയുപി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി അനാച്ഛാദനം നിർവഹിച്ചു.
വാർഡ് അംഗം മഞ്ജു ഷാജി, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, മദർ പിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായിൽ, ചാക്കോച്ചൻ കണ്ണന്താനം, അധ്യാപകരായ കെ.എം. നൗഫൽ, അർമിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
സമീകൃത ആഹാരം, നാരുകളുടെ പ്രാധാന്യം, പഞ്ചസാരയുടെയും മറ്റും അമിതോപയോഗംമൂലം ഉണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വരുംദിവസങ്ങളിൽ കുട്ടികൾക്ക് ക്ലാസ് നൽകും. സെമിനാറുകൾ സംഘടിപ്പിക്കും.