കൃപാലയ സ്കൂളിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1572504
Thursday, July 3, 2025 5:23 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ രജത ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പുൽപ്പള്ളി തിരുഹൃദയവികാരി ഫാ. ജോഷി പുൽപ്പയിൽ നിർവഹിച്ചു. ഫാ. ജോർജ് ആലൂക്കയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ജൂബിലി തിരിതെളിക്കലും നടത്തി. മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന വികാരി ഫാ. ജോർജ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി.
കൃപാലയ സ്പെഷൽ സ്കൂൾ മാനേജർ റവ.സിക്ഷർ. പൗളിൻ മുകാല അധ്യക്ഷത വഹിച്ചു. സിസ്റ്റർ ടെസീന ആദ്യകാല കുട്ടികൾക്ക് ജൂബിലി വൃക്ഷ തൈകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, സോഷ്യൽ വർക്ക് കൗണ്‍സലർ സിസ്റ്റർ ആൻസ് മരിയ, ജൂബിലി കണ്‍വീനർ ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.